Latest News
Loading...

മാലിന്യത്തിൽ ചവിട്ടിതെന്നി വീണ് ഒരാൾ മരിച്ചു



എറണാകുളം കണ്ണമാലിയിൽ മാലിന്യത്തിൽ ചവിട്ടിതെന്നി വീണ് ഒരാൾ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പി എ ജോർജ് (92) ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോർജ് മാലിന്യത്തിൽ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. കക്കൂസ് മാലിന്യം റോഡരികിൽ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.


.വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോർജ് വീണു കിടന്നിരുന്നത്. ഈ കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ തള്ളിയ നിലയിലാണ്. ഈ മാലിന്യത്തിൽ ചവിട്ടി തെന്നി കാനയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. വഴിയാത്രക്കാരാണ് ജോർജിനെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്.

.

.

Post a Comment

0 Comments