Latest News
Loading...

കൊറോണയേക്കാള്‍ ഭീകരന്‍ ഒമിക്രോണ്‍. വേണം ജാഗ്രത

കൊറോണയുടെ ദക്ഷിണാഫ്രിക്കന്‍ വകഭേദമായ ഒമിക്രോണിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ടോടെ തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . ഇതു സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പ്രധാന നിര്‍ദ്ദേശം. ഇതുപ്രകാരമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.



.കൊറോണ വൈറസിന് വാക്സിനെ അതിജീവിക്കാനുള്ള ശേഷിയുണ്ടോയെന്ന കാര്യം ലോകാരോഗ്യസംഘടന പരിശോധിച്ചുവരികയാണ്. കൊറോണയുടെ പുതിയ വകഭേദത്തിനെതിരെ ലോകരാജ്യങ്ങള്‍ കനത്ത ജാഗ്രതയിലാണ്. ഇന്ത്യയിലും ജാഗ്രത തുടരുകയാണ്. ഇതിന്റെ ഭാഗമായുള്ള നിര്‍ദ്ദേശമാണ് സംസ്ഥാനത്തിനും ലഭിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു.


.കേരളം ജനിതക ശ്രേണീകരണം നടത്തി വൈറസുകളുടെ പുതിയ വകഭേദം ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വകഭേദം കണ്ടെത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാവരും വ്യക്തിപരമായ ജാഗ്രതാ പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. എല്ലാവരും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments