Latest News
Loading...

NREG വർക്കേഴ്സ് യൂണിയൻ ധർണ്ണ നടത്തി


ഈരാറ്റുപേട്ട : തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം,തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക, ജാതി തിരിച്ചുള്ള കണക്കെടുപ്പ് അവസാനിപ്പിക്കുക,പാചക വാതക, പെട്രോൾ ഡീസൽ വിലവർധനവ് അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കർ ഓഫിസിന് മുൻപിൽ ധർണ്ണ നടത്തി.പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ കീഴിൽ 12 പഞ്ചായത്തിൽ സമരം നടന്നു. പൂഞ്ഞാർ പനച്ചികപ്പാറ പോസ്റ്റ്‌ ഓഫിസിന് മുൻപിൽ നടന്ന ധർണ്ണ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ രമേഷ് ബി വെട്ടിമറ്റം ഉദ്‌ഘാടനം ചെയ്തു. ധർണ്ണക്ക് പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ അധ്യക്ഷയായി. 


.സിപിഐ എം പൂഞ്ഞാർ ലോക്കൽ സെക്രട്ടറി കെപി മധുകുമാർ, ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെആർ മോഹനൻ നായർ, ഗ്രാമ പഞ്ചായത്ത്‌ അംഗം വിഷ്ണു രാജ് വി.ആർ എന്നിവർ സംസാരിച്ചു. ധർണ്ണക്ക് വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത്‌ സെക്രട്ടറി സിജി ഷാജി സ്വാഗതവും, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ടി സി ബിനു നന്ദിയും പറഞ്ഞു. ചങ്ങനാശ്ശേരി പോസ്റ്റ്‌ ഓഫിസിൽ നടന്ന സമരം ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ ഉദ്‌ഘാടനം ചെയ്തു.


Post a Comment

0 Comments