പാലാ: എൻസിസി ദിനാഘോഷത്തിൻ്റെ ഭാഗമായി പാലാ അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റും പാലാ നഗരസഭയും ചേർന്ന് ഏദൻ ഓഫ് എ സി പി എന്ന പേരിൽ, പന്ത്രണ്ടാം മൈൽ കമാരനാശാൻ പാർക്കിൽ, ഫലവൃക്ഷ തൈകൾ നട്ടു. മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര ആദ്യ തൈ നട്ട് ഉത്ഘാടനം നിർവഹിച്ചു.
.ലഫ്റ്റനൻ്റ് അനു ജോസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ, കൗൺസിലർമാരായ സാവിയോ കാവുകാട്ട്, ബിജി ജോജോ , ജോസ് ചീരാംകുഴി , എസ് യു ഒ ജോതി റോയി ,പാർവതി കഷ്ണ ,ദേവിക എം നായർ ,അഘില കെ.എസ്,
അലീനാ സാബു എന്നിവർ പ്രസംഗിച്ചു.
.