Latest News
Loading...

എം.ജി. സർവ്വകലാശാല പരീക്ഷാ തീയതി, പരീക്ഷാ ഫലം, പുതുക്കിയ പരീക്ഷ തീയതി



.പരീക്ഷാ തീയതി

 

അഫിലിയേറ്റഡ് കോളേജുകളിലെ പത്താം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ - റഗുലർ/ 2015 അഡ്മിഷൻ - സപ്ലിമെന്ററി), ബി.എ - എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ - സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) - എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് 2011 അഡ്മിഷൻ - സപ്ലിമെന്ററി, ബി.ബി.എ - എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ - റഗുലർ/ 2015 അഡ്മിഷൻ - സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ - എൽ.എൽ.ബി. (ഓണേഴ്‌സ് - 2013, 2014 അഡ്മിഷൻ - സപ്ലിമെന്ററി), ബി.കോം - എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ - റഗുലർ/ 2015 അഡ്മിഷൻ - സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം - എൽ.എൽ.ബി. (ഓണേഴ്‌സ് - 2013, 2014 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 13 ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 26 വരെയും 525 രൂപ പിഴയോടെ നവംബർ 27 നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 29 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപയും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

(പി.ആർ.ഒ/39/1366/2021)




.പരീക്ഷാ ഫലം

 

2021 ജൂലൈയിൽ നടന്ന ഏഴാം സെമസ്റ്റർ ബി.ടെക് (സീപാസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.


(പി.ആർ.ഒ/39/1367/2021)

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (2019 അഡ്മിഷൻ സി.എസ്.എസ്.) റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.


(പി.ആർ.ഒ/39/1368/2021)

2021 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ കെമിസ്ട്രി - ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


(പി.ആർ.ഒ/39/1369/2021)

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ, സപ്ലിമെന്ററി) എം.എ.ജെ.എം.സി., എം.സി.ജെ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.


(പി.ആർ.ഒ/39/1370/2021)

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (പി.ജി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.


(പി.ആർ.ഒ/39/1371/2021)

2021 ഫെബ്രുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. പഞ്ചവത്സരം (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ അപേക്ഷിക്കാം.

(പി.ആർ.ഒ/39/1372/2021)




.പുതുക്കിയ പരീക്ഷ തീയതി

 

നവംബർ 15ന് നടത്താനിരുന്ന ഒന്നാം വർഷ ബി.എസ് സി. നഴ്‌സിംഗ് (2016 അഡ്മിഷൻ മുതൽ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2020 അഡ്മിഷൻ - റഗുലർ/ 2020ന് മുമ്പുള്ള അഡ്മിഷൻ . സപ്ലിമെന്ററി), എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്), മോഡൽ 1 ആനുവൽ സ്‌കീം ബി.എ./ ബി.എസ് സി./ ബി.കോം പാർട്ട് 1 ഇംഗ്ലീഷ്, പാർട്ട് 2 അഡീഷണൽ/ മോഡേൺ ലാംഗ്വേജസ് (അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ്)/ പാർട്ട് 1 ഇംഗ്ലീഷ് അദാലത്ത് മേഴ്‌സി ചാൻസ് (യു.ജി.സി. സ്‌പോൺസേഡ് ആനുവൽ സ്‌കീം) പരീക്ഷകൾ നവംബർ 23ന് നടക്കും.


നവംബർ 15ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ റഗുലർ), നാലാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ - റഗുലർ) യു.ജി., നാലാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. - 2019 അഡ്മിഷൻ - റഗുലർ/ 2017, 2018 അഡ്മിഷൻ - റീഅപ്പിയറൻസ് - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ 30ന് നടക്കും.


നവംബർ 15ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ - റഗുലർ - പുതിയ സ്‌കീം) പരീക്ഷ നവംബർ 24ന് നടക്കും.


നവംബർ 15ന് അഫിലിയേറ്റഡ് കോളേജുകളിൽ നടത്താനിരുന്ന ഒൻപതാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾ നവംബർ 27ന് നടക്കും.


നവംബർ 15ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ എം.സി.എ. റഗുലർ/സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) പരീക്ഷകൾ നവംബർ 22ന് നടക്കും.


നവംബർ 15ന് സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്താനിരുന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ - എൽ.എൽ.ബി. (ഓണേഴ്‌സ് - 2016, 2017 അഡ്മിഷൻ - സപ്ലിമെന്ററി), ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2016, 2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 24ന് നടക്കും.


നവംബർ 15ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ - റഗുലർ/ 2020ന് മുമ്പുള്ള അഡ്മിഷൻ - സപ്ലിമെന്ററി) ദ്വിവത്സര പരീക്ഷകൾ നവംബർ 24ന് നടക്കും.


നവംബർ 15ന് നടത്താനിരുന്ന മൂന്നാം വർഷ ബി.എസ് സി - എം.എൽ.റ്റി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, അഞ്ചാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2018 അഡ്മിഷൻ റഗുലർ/ 2016-2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ ഒന്നിന് നടക്കും.


നവംബർ 15, 16 തീയതികളിൽ നടത്താനിരുന്ന മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ - സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) മെയ്/നവംബർ 2020 സെഷൻ (സീപാസ്) പരീക്ഷകൾ യഥാക്രമം ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും.


നവംബർ 16ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ പുതിയ സ്‌കീം - 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് ബി.ടെക് പരീക്ഷകൾ ഡിസംബർ ഒന്നിന് നടക്കും.


പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.


Post a Comment

0 Comments