Latest News
Loading...

പ്രവേശനോത്സവം അല്ല; വിസ്മയ ഉത്സവമായി മണിയംകുന്ന്

കേരളത്തിലെ ഒരു സ്കൂളും ഇതുവരെ കണ്ടിട്ടില്ലാത്ത നൂതനമായ രീതിയിൽ കുട്ടികളെ വരവേറ്റുകൊണ്ട് മണിയംകുന്ന് സ്കൂൾ വ്യത്യസ്തമാകുകയാണ്. വെൽനസ് കോർണർ, വിത്തുവണ്ടി, ഐസ് ബ്രേക്കിംഗ് സെക്ഷൻ, ചിത്രശാല, ഊട്ടുപുര എന്നീ അഞ്ച് വേദികളിലൂടെ കയറിയിറങ്ങി പോയത് കുട്ടികൾക്ക് നവ്യാനുഭവമായി തീർന്നു. 



.ഐസ് ബ്രേക്കിംഗ് സെക്ഷനിൽ മികച്ച സൈക്കോളജിസ്റ്റായ അലക്സ് ടെസ്സി ജോസ് കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്ന രീതിയിലുള്ള കളികളും ആഘോഷങ്ങളുമായി മുന്നോട്ട് നീങ്ങി. ഡോക്ടർ മിലി ക്ലെയർ ന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് വരുമ്പോഴും സ്കൂളിൽനിന്ന് പോകുമ്പോഴും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യ ബോധവൽക്കരണം നടത്തി. 

.വിത്തു വണ്ടിയിൽ കുട്ടികൾക്ക് എല്ലാവർക്കും വിത്തും, വിത്ത് പേനയും നൽകി. 
 ചിത്രശാലയിൽ ലാംഗ്വേജ് ട്രെയിനർ ആയ സോണൽ വി മനോജ് സാങ്കേതിക വിദ്യയുടെ മാസ്മരിക ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോയി. അങ്ങനെ ഓരോ കൗണ്ടറിലും കയറിയിറങ്ങി വരുന്ന കുട്ടികളെ ഊട്ടുപുരയിൽ കാത്തിരുന്നത് സ്വാദിഷ്ടമായ ബിരിയാണി ആയിരുന്നു. 

.കുട്ടികളുടെ ഈ വിസ്മയ ലോകത്തിൽ പങ്കുചേരാൻ ജനപ്രതിനിധികളായ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ നോബിൾ, ബ്ലോക്ക് മെമ്പർ അജിത്കുമാർ, തോമസുകുട്ടി കണിയാപുരയിടം, ഉഷാകുമാരി, ആരോഗ്യപ്രവർത്തകർ, മാനേജർ ഫാദർ സിറിയക്കൊച്ചു കൈപ്പട്ടിയിൽ, പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, ഹെഡ്മിസ്ട്രസ്സ്, ടീച്ചേഴ്സ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments