Latest News
Loading...

അക്ഷരമാലക്കായി സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA യും



രണ്ടു പതിറ്റാണ്ടിൻ്റെ ഇടവേളക്കുശേഷം മലയാള പാഠാവലിയിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചതോടെ വലിയ അഹ്ലാദത്തിലാണ് മലയാള ഭാഷാ സ്നേഹികൾ ഈ അവശ്യമുന്നയിച്ച് അദ്യം നിയമസഭയിൽ ചോദ്യമുന്നയിച്ചത് പൂഞ്ഞാർ MLA സെബാസ്റ്റ്യൻ കുളത്തുങ്കലായിരുന്നു. പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന മാതൃഭാഷ പോഷക സന്നദ്ധ സമതിയുടെ നിവേദന പ്രകാരമാണ് ഇദ്ധേഹം നിയമസഭയിൽ വിഷയം അവതരിപ്പിച്ചത്. പിന്നീട് മന്ത്രിയെ നേരിൽ കണ്ടും നിവേദനം സമർപ്പിച്ചിരുന്നു.



.സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യനും വിഷയത്തിൽ ഇടപ്പെട്ടിരുന്നു അശയങ്ങളിലൂടി അക്ഷരങ്ങളിലേക്ക് എന്ന നയത്തിൻ്റെ ഭാഗമായായിരുന്നു പാഠ പുസ്തകങ്ങളിൽ നിന്നും അക്ഷരമാല ഒഴിവാക്കിയത് എന്നാൽ അക്ഷര ഉച്ചാരണ ഭാഷയായ മലയാളത്തിൻ്റെ അടിസ്ഥാനം അക്ഷരങ്ങൾ തന്നെയാണന്ന് വാദമാണ് മാതൃഭാഷ പോഷക സന്നദ്ധ സമതിയോട് ചേർന്ന് ഇവർ ഉയർത്തിയത് അക്ഷരമാല ക്കായി മാധ്യമങ്ങളിൽ വലിയ കാംപയിനുകൾ നടന്നിരുന്നു ഒപ്പം ഭാഷ പണ്ഡിതരും സാഹിത്യകാരൻമാരും സംസ്കാരിക പ്രവർത്തകരും ഈ നീക്കത്തെ പിൻതുണച്ചു 

.ഒടുവിൽ പാഠ്യ പദ്ധതി പരിഷ്കരണത്തിനായി വിദ്യാഭ്യാസ മന്ത്രി നിയോഗിച്ച വിദഗ്ദ സമതി പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉശപ്പെടുത്തുവാനുള്ള ശുപാർശ നൽകുകയായിരുന്നു പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപെടുത്തുന്നതിനായിമാതൃഭാഷ പോഷക സന്നദ്ധ സമതിയുടെ വർഷങ്ങൾ നീണ്ട പരിശ്രമങ്ങളാണ് നടന്നത് റവ ഡോ തോമസ്സ് മൂലയിലിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പാഠപുസ്തകങ്ങളിൽ നിന്നും അക്ഷരമാല ഒഴിവാക്കിയത് വിദ്യാർത്ഥികളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത് ഒടുവിൽ അക്ഷരമാല പാഠ പുസ്തകത്തിൽ തിരികെയെത്തമ്പോൾ പൂ ഞാറിൻ്റെ MLA യും വലിയ ചാരിത്ഥാർത്യത്തിലാണ്