Latest News
Loading...

വിദേശ ജോലി വൈകുമെന്ന വിഷമത്തില്‍ യുവതി ജീവനൊടുക്കി

മണിമല: ഒമിക്രോണ്‍ വ്യാപനം മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന്‍ വൈകുമെന്ന വിഷമത്തില്‍ യുവതി ജീവനൊടുക്കി.

വാഴൂര്‍ ഈസ്‌റ്റ്‌ ആനകുത്തിയില്‍ നിമ്മി പ്രകാശ്‌ (27) ആണു മരിച്ചത്‌. ഞായറാഴ്‌ച രാത്രി ഒമ്ബതോടെ മണിമല വള്ളംചിറയിലെ ഭര്‍തൃഗൃഹത്തിലെ ബെഡ്‌റൂമിലാണു യുവതി തൂങ്ങിമരിച്ചത്‌.



.


.വിളിച്ചിട്ടും തുറക്കാതായതോടെ കതക്‌ വെട്ടിപ്പൊളിച്ചപ്പോള്‍ നിമ്മിയെ ഷാളില്‍ കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണു കണ്ടത്‌. ഷാള്‍ മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വന്തം വീടായ വാഴൂര്‍ ഈസ്‌റ്റ്‌ ആനകുത്തിയിലേക്കു കൊണ്ടുപോയി. സംസ്‌കാരം ഇന്ന് 11-ന്‌ വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍

Post a Comment

0 Comments