Latest News
Loading...

KSRTC-ക്ക് മുന്നിൽ വെൽഫെയർ പാർട്ടിയുടെ സംരക്ഷണ വലയം

ഈരാറ്റുപേട്ട കെഎസ്ആർടിസിയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കുക ,വെട്ടിക്കുറച്ച സർവീസുകൾ ഉടൻ ആരംഭിക്കുക ദീർഘ ദൂര സർവ്വിസുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ വെൽഫെയർ പാർട്ടി സംരക്ഷണ വലയം തീർത്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഫിർദൗസ്റഷീദ് അധ്യക്ഷത വഹിച്ചു. 



.ജില്ല വൈസ് പ്രസിഡന്റ് കെ കെ എം സാദിഖ് ധർണ ഉദ്ഘാടനം ചെയ്തു. എർണാകുളം സോണിലെ ഏറ്റവും മികച്ച ഡിപ്പോയെ തകർക്കാനുള്ള ശ്രമം തടയുമെന്നും ഇതിനായി പ്രതിഷേധത്തോടൊപ്പം നിയമ പോരാട്ടവും നടത്തുമെന്നും സാദിഖ് പറഞ്ഞു.

.മണ്ഡലം പ്രസിഡന്റ് പി കെ ഷാഫി കൗൺ സിലർമാരായ എസ് കെ നൗഫൽ ,ഡോ സഹല ഫിർദൗസ് ഫ്രറ്റേണിറ്റി ജില്ല പ്രസിസഡന്റ് ഫാറൂഖ് സമദ് എന്നിവർ സംസാരിച്ചു സെക്രട്ടറി യൂസഫ് ഹിബ സ്വാഗതവും വൈസ് പ്രസിഡൻറ് എം എസ് ഇജാസ് നന്ദിയും പറഞ്ഞു

.

Post a Comment

0 Comments