Latest News
Loading...

ഈരാറ്റുപേട്ട - മാവടി കുളത്തുങ്കൽ KSRTC സർവീസ് ആരംഭിച്ചു

 മൂന്നുവർഷംമുമ്പ് മുടങ്ങിപ്പോയ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും ആരംഭിച്ച ഈരാറ്റുപേട്ട-പൂഞ്ഞാർ- കല്ലേകുളം-മാവടി  കുളത്തുങ്കൽ- മെഡിക്കൽ കോളേജ് - യൂണിവേഴ്സിറ്റി - കോട്ടയം  കെഎസ്ആർടിസി ബസ് സർവീസ് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നിർദ്ദേശപ്രകാരം പുനരാരംഭിച്ചു. രാവിലെ 7:35ന് ആദ്യ ട്രിപ്പ് ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും  പുതിയ സർവീസ് എംഎൽഎ  ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. 


.പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ്ജ് മാത്യു അത്തിയാലിൽ, വൈസ് പ്രസിഡണ്ട് റെജി ഷാജി, ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ഫാത്തിമ സുഹാന,  ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി എച്ച് ഷെനീർ, ഈരാറ്റുപേട്ട എറ്റിഒ പി.എ.അഭിലാഷ്, ഈരാറ്റുപേട്ട ഓപ്പറേറ്റിംഗ് കൺട്രോളർ എസ്. ഇന്ദുചൂഡൻ, കേരള കോൺഗ്രസ് (എം)പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചൻ വാണിയപ്പുര, സോജൻ ആലക്കുളം, റോയി വിളക്കുന്നേൽ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കന്നിയാത്രയിൽ എംഎൽഎയും മറ്റു ജനപ്രതിനിധികളും ബസ്സിൽ മാവടി കുളത്തുങ്കൽ വരെ യാത്ര ചെയ്തു. കാത്തുനിന്ന നിരവധി ആളുകൾ  എംഎൽഎയെയും ബസ്സിനെയും ആഹ്ലാദാരവങ്ങളോടെ എതിരേറ്റു. 


.പട്ടികജാതി- പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന മലമ്പ്രദേശമായ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മാവടി കുളത്തുങ്കൽ പ്രദേശത്തേക്ക് നിലവിൽ കെഎസ്ആർടിസിയോ സ്വകാര്യബസ്സുകളോ സർവീസ് നടത്തുന്നില്ലായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ വലിയ യാത്രാ ദുരിതത്തിലായിരുന്നു. ഭാരിച്ച ഓട്ടോ, ടാക്സി ചാർജുകൾ മുടക്കിയാണ് മാവടി കുളത്തുങ്കൽ  പ്രദേശത്തെ ജനങ്ങൾ യാത്ര ചെയ്തിരുന്നത്. വിദ്യാർത്ഥികളും, രോഗികളും, ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരും ഉൾപ്പെടെയുള്ള ജനങ്ങൾ അതീവ ദുഷ്കരമായ യാത്രാക്ലേശം അനുഭവിച്ച വന്നിരുന്ന സാഹചര്യത്തിൽ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ബസ് സർവീസ് പുനരാരംഭിച്ചതിന് ജനങ്ങൾ അങ്ങേയറ്റം നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments