കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്‌മരണ റാലിയും സമ്മേളനവും നടത്തി. കൊട്ടാരമറ്റം ജംങ്‌ഷനിൽനിന്ന് ആരംഭിച്ച റാലിയിൽ രക്തസാക്ഷി സ്‌മരണയുണർത്തി തോരാത്ത മഴയിലും ചോരാത്ത ആവേശവുമായി നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു. സ്‌റ്റേഡിയം ജംങ്‌ഷനിൽ ചേർന്ന അനുസ്‌മരണ സമ്മേളനം മുൻ എംപി ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്തു.
.പാലാ ബ്ലോക്ക് പ്രസിഡന്റ് ടി ആർ രഞ്ജിത്ത് അധ്യക്ഷനായി. സെക്രട്ടറി എൻ ആർ വിഷ്ണു, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം. ലാലിച്ചൻ ജോർജ്, പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ്, ജിൻസ് ദേവസ്യ, ടി ഒ അനൂപ്, രഞ്ജിത് സന്തോഷ് എന്നിവർ സംസാരിച്ചു
0 Comments