Latest News
Loading...

പാലാ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ കിരണം പദ്ധതിയ്ക്ക് തുടക്കം

ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് പാലാ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍വച്ച് നടന്ന ചടങ്ങില്‍ പാലാ നഗരസഭ അധ്യക്ഷന്‍  ആന്റ്‌റോ ജോസ് പടിഞ്ഞാറേക്കര 'കിരണം ' പദ്ധതിയുടെ ഉദ്ഘാടനം നടത്തി. പദ്ധതിയുടെ ജില്ലാ കോഡിനേറ്റര്‍ കൂടിയായ പാലാ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആഷിക് സലിം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. 

 

.സ്‌കൂള്‍ തുറക്കുന്നതി നോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ കോവിഡ് പ്രതിരോധം ഉള്‍പ്പെടെയുള്ള സമഗ്രമായ ആരോഗ്യപരിപാലന ചികിത്സാപദ്ധതിയാണ് ഇന്ന് സംസ്ഥാനതല ത്തിലും ജില്ലാതലത്തിലും ആരംഭിച്ച കിരണം പദ്ധതി. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിനോജ് കെ ജോസ് പോഷണം ആയുര്‍വേദത്തില്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

.നഗര സഭ ഉപാധ്യക്ഷ ശ്രീമതി സിജി പ്രസാദ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ സി എം ഒ ഡോക്ടര്‍ ശ്രീലത എസ് സ്വാഗതം ആശംസിച്ചു. കൗണ്‍സിലര്‍മാര്‍ ശ്രീ ബൈജു കൊല്ലപറമ്പില്‍, ശ്രീമതി നീനാ ജോര്‍ജ്, ശ്രീ ഷാജു വി തുരുത്തന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


.

Post a Comment

0 Comments