Latest News
Loading...

പൂഞ്ഞാര്‍ കാവുംകടവ് പാലം ഉയരം കൂട്ടണമെന്ന് ആവശ്യം

പൂഞ്ഞാര്‍ കാവുംകടവ് പാലം ഉയരം കുട്ടി പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി. വെള്ളപൊക്കത്തില്‍ കൈവരികള്‍ തകര്‍ന്ന പാലത്തിലുടെയുള്ള യാത്ര അപകടകരമാണ്. പാലത്തിന്റെ നവീകരണമാവശ്യപെട്ട് ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. 

കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ പാലത്തിന്റെ ഒരു ഭാഗത്തെ കൈവരിപൂര്‍ണ്ണമായും തകര്‍ന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ മുളം കമ്പുകള്‍ കൊണ്ട് താല്‍ക്കാലിക കൈവരി നിര്‍മ്മിച്ചിരിക്കുകയാണ്. വീതി കുറവായ പാലത്തിലൂടെ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്ര വരെ അപകടകരമാണ്. സ്‌കൂള്‍ തുറന്നതോടെ പാലത്തിലൂടെയുള്ള കാല്‍നടയാത്രികരുടെ എണ്ണവും വര്‍ധിച്ചു. പാലത്തിന് ഉയര കുറവായതിനാല്‍ ആറ്റില്‍ ജലനിരപ്പുയരുമ്പോള്‍ തന്നെ പാലവും വെള്ളത്തിനടിയിലാകും.


.പാലം ഉയര്‍ത്തി പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുകയുള്ളു. ഇക്കാര്യമാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നല്‍കുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു. 2017ല്‍ കിഫ്ബി യില്‍ ഉള്‍പെടുത്തി കാവും കടവ് ചോറ്റി റോഡ് നവീകരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും 13 മീറ്റര്‍ വീതിയെന്ന നിബന്ധന ഉണ്ടായിരുന്നതിനാല്‍ കിഫ് ബി യില്‍ നിന്നൊഴിവാക്കി റോഡ് നവീകകരിക്കണമെന്ന് എംഎല്‍എ ആയിരുന്ന പി.സി ജോര്‍ജ് ആവശ്യപെടുകയും 2021 ലെ ബജറ്റില്‍ 20 കോടി രൂപയുടെ പദ്ധതിക്ക് ടോക്കണ്‍ പ്രൊവിഷന്‍ അനുവദിക്കുകയും ചെയ്തിരുന്നു. 

.ശക്തമായ വെള്ളമൊഴുക്കില്‍ തടിക്കഷണങ്ങളും മറ്റും വന്നിടിച്ച് പാലത്തിന്റെ തൂണുകള്‍ക്കും ബലക്ഷയം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അപകട സാധ്യത നിലനില്‍ക്കെ PWD മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. രാഷ്ട്രീയ യുവജന സ്ഥാപിച്ച ബോര്‍ഡാണിവിടെ നിലവിലുള്ളത്. ഈറ്റുപേട്ട ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് പാതാമ്പുഴ ചോറ്റി മേഖലയിലേക്ക് യാത്ര ചെയ്യാനുള്ള എളുപ്പവഴിയാണിത്. കാവുംകടവ് പാലം പുനര്‍നിര്‍മ്മിച്ച് യാത്ര സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments