Latest News
Loading...

പാലാ ബൈപാസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

പാലാ ബൈപാസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മാണി സി കാപ്പന്‍ എംഎല്‍എ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വികസനപദ്ധതികള്‍ നടപ്പാക്കി കാണിക്കാന്‍ ജോസ് കെ മാണിയെ കാപ്പന്‍ വെല്ലുവിളിക്കുകയും ചെയ്തു. ഉദ്ഘാടനത്തിന് ശേഷം UDF പ്രവര്‍ത്തകര്‍ പായസവിതരണവും നടത്തി.


ബൈപാസ് നവീകരണത്തിനായുള്ള വര്‍ഷങ്ങള്‍ നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സമാന്തരപാത യാതാര്‍ത്ഥ്യമായെങ്കിലും സിവില്‍ സ്റ്റേഷന്‍ മുതല്‍ ളാലം പഴയ പള്ളി വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്ഥലമേറ്റെടുപ്പ് വില നിര്‍ണ്ണയത്തിലെ അപാകതയെ തുടര്‍ന്ന് സ്ഥലമുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് വീതി കൂട്ടല്‍ സ്തംഭിച്ചത്.



.ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ എംഎല്‍എആയി തിരഞ്ഞെടുക്കപെട്ടതോടെ പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. നിരന്തര ഇടപെടലിനെ തുടര്‍ന്ന് സ്ഥലമേറ്റെടുപ്പിന് ഉള്‍പെടെ 10.10 കോടി രൂപാ ഗവണ്‍മെന്റ് അനുവദിച്ചു. ഏറ്റെടുത്ത സ്ഥലത്തെ ലേല നടപടികള്‍ പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി തുടങ്ങി. 
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഔദ്യേകിക ഉദ്ഘാടനമാണ് മാണി സി കാപ്പന്‍ MLA നിര്‍വ്വഹിച്ചത്.  ചില ഇടപെടലുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബൈപാസ് നവീകരണം പൂര്‍ത്തിയാകുമായിരുന്നവെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

.പാലാ നഗരസഭാ ചെയ്യര്‍മാന്‍ ആന്റോ ജോസ്,  ജോസ് കെ മാണി എന്നിവരെ കാപ്പന്‍ പേരെടുത്ത് പരാമര്‍ശിക്കകയും വിമര്‍ശിക്കുകയും ചെയ്തു. നിരവധി മഹാന്‍മാര്‍ ഇരുന്ന കസേരയാണത് നഗരസഭയിലേത്.  ചെയര്‍മാന്‍ ചെയ്യര്‍മാന്റെ ജോലി ചെയ്യ്താല്‍ മതി. അരുണാപുരം റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയും, രാമപുരം കുടിവെള്ള പദ്ധതിയും ജോസ് കെ മാണി നടത്തി കാണിക്കട്ടെയെന്നും കാപ്പന്‍ പറഞ്ഞു. 

.ജനങ്ങള്‍ക്ക് മുന്‍പില്‍ വികസന പദ്ധതികള്‍ നടപ്പാക്കി കാണിക്കുകയാണ് വേണ്ടതെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഏഴ് വര്‍ഷമായി നാല് തുണില്‍ നില്‍ക്കുന്ന കളരിയാമാക്കല്‍ കടവ് പാലവും ഉടന്‍ തന്നെ സഞ്ചാരയോഗ്യമാക്കുമെന്നും മാണി സി കപ്പന്‍ പറഞ്ഞു.  സമാന്തരപാത നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ സന്തോഷസൂചകമായി UDF പ്രവര്‍ത്തകര്‍ പയസവിതരണവും നടത്തി. 

ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടക്കല്‍, രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ് നഗരസഭാ കൗണ്‍സിലര്‍മാരായ സതീഷ് ചൊള്ളാനി, വി.സി പ്രിന്‍സ്, ജനപ്രതിനിധികള്‍, രാഷ്ട്രിയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments