Latest News
Loading...

മാണി സി കാപ്പന് ഒരു ലക്ഷം രൂപയുടെ കൈരളി ലയൺസ് അവാർഡ്




ചിക്കാഗോ (അമേരിക്ക): കൈരളി ലയൺസ് ചിക്കാഗോ മികച്ച ജനകീയ പ്രവർത്തകനുള്ള കൈരളി ലയൺസ് പുരസ്കാരത്തിന് പാലാ എം എൽ എ മാണി സി കാപ്പൻ അർഹനായി. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡെന്ന് കൈരളി ലയൺസ് ചിക്കാഗോ പ്രസിഡൻ്റ് സിബി കദളിമറ്റം, സെക്രട്ടറി സന്തോഷ് കുര്യൻ എന്നിവർ അറിയിച്ചു.




.ജനപ്രതിനിധി, സാമൂഹ്യ പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, ബിസിനസ്മാൻ സിനിമാ നടൻ, നിർമ്മാതാവ്, മുൻ ഇന്ത്യൻ ഇൻ്റർനാഷണൽ വോളിബോൾ താരം,  തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ ആണ് അവാർഡിന് അർഹനാക്കിയത്.

.ഈ മാസം 16ന് ചിക്കാഗോ പ്രോസ്പെക്റ്റ്  മാർവിൻ എസ്. വീസ് കമ്മ്യൂണിറ്റി സെൻ്ററിൽ ചേരുന്ന സമ്മേളനത്തിൽ മാണി സി കാപ്പന് അവാർഡ് സമ്മാനിക്കും.

.

Post a Comment

0 Comments