Latest News
Loading...

രാജീവ് ഗാന്ധി ബയോടെക്നോളജി ലാബ് നിർമ്മാണം ജോസ് കെ മാണി വിലയിരുത്തി.

 ചികത്സാരംഗത്ത് കൃത്യത ഉറപ്പു വരുത്തുന്ന കേന്ദ്ര ഗവർമെൻ്റ് സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്നേളജി പാലാ ഗവർമെൻറ് ആശുപത്രിയിൽ നിർമ്മാണം നടത്തി വരുന്ന ആധുനിക ലാബ് ജോസ് കെ മാണി സന്ദർശിച്ചു.

.കോട്ടയം ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള കേന്ദ്ര ഗവർമെൻറ് ലാബ് സ്ഥാപിക്കപ്പെടുന്നത് .ഇത് നമ്മുടെ പാലായ്ക്കും സമീപ ജില്ല കളിലുള്ള രോഗികൾക്ക് കുറഞ്ഞ നിരക്കിൽ വിവിധങ്ങളായ ലാബ് പരിശോധനകൾ കൃത്യതയോടെ ലഭിക്കുന്നതിന് ഇടയാകുമെന്നും, ഇത് നമ്മുടെ നാടിന് അഭിമാനമാണെന്നും, രണ്ടു മാസത്തിനകം ഈ ലാബ് പൊതുജനങ്ങൾക്കായ് തുറന്നുകൊടുക്കാൻ കഴിയട്ടെ എന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു. 

.ജർമ്മനിയിൽ നിന്നും, സ്പെയിൻ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഇവിടെ ഇപയോഗിക്കുന്നത്.നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, മുൻ ചെയർപേഴ്സണും കൗൺസിലറുമായ ബിജി ജോജോ, ബിജു പാലുപവൻ, പി.എം മാത്യു, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments