Latest News
Loading...

മുല്ലപ്പെരിയാർ : ജനപക്ഷ പ്രതിഷേധമിരമ്പി

 മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ടും, പെട്രോൾ-ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ചും കേരള ജനപക്ഷം സെക്യൂലർ സംസ്ഥാന കമ്മിറ്റി കോട്ടയം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണയിൽ ജനകീയ പ്രതിഷേധമിരമ്പി. കേരള ജനപക്ഷം സെക്യുലർ ചെയർമാൻ പി.സി. ജോർജ് ധർണ്ണ ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹർത്താൽ ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി സി ജോർജ് പറഞ്ഞു. 


.താൻ അധ്യക്ഷനായിരുന്നു നിയമസഭാ പെറ്റീഷൻ കമ്മിറ്റി 1996-2001 കാലഘട്ടത്തിൽ 6 സിറ്റിംഗുകൾ നടത്തി വിശദമായ പഠനത്തിനുശേഷം മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്ന് സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുള്ളതാണ്.
 മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് ഗവൺമെന്റുമായുള്ള ഒത്തുകളി അവസാനിപ്പിച്ച് തമിഴ് ജനതയ്ക്ക് വെള്ളവും കേരള ജനതയ്ക്ക് സുരക്ഷയും എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്ത് പുതിയ നിർമ്മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

. ധർണ്ണയിൽ നേതാക്കളായ അഡ്വ.ജോർജ് കാക്കനാട്ട്, സെബി പറമുണ്ട, പ്രൊഫ.ജോസഫ് റ്റി ജോസ്, അഡ്വ.ഷൈജോ ഹസ്സൻ, അഡ്വ. ഷോൺ ജോർജ്,  ഉമ്മച്ചൻ കൂറ്റനാൽ,ജോർജ് വടക്കൻ, കെ.എഫ്.കുര്യൻ, കൃഷ്ണരാജ് പായിക്കാട്ട്, ബെൻസി വർഗീസ്,മേഴ്സി സൈമൺ,ബാബു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു..

Post a Comment

0 Comments