Latest News
Loading...

ഉഴവൂർ പഞ്ചായത്തിൽ ഭിന്നശേഷി സർവ്വേ ആരംഭിച്ചു

മഹാത്മാ ഗാന്ധി സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ് ലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഉഴവൂർ പഞ്ചായത്ത് ഐ സി ഡി എസ് യുമായി സഹകരിച്ചു ഭിന്നശേഷി സർവ്വേ ആരംഭിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘടനം ചെയ്തു. 

.കേന്ദ്ര സർക്കാരിന്റെ യൂണിക്‌ ഡിസബിലിറ്റി ഐഡന്റിഫിക്കേഷൻ കാർഡ്, കേരള സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന നിരാമയ ഇൻഷുറന്സ് സ്കീം, ആശ്വാസകിരണം പദ്ധതി തുടങ്ങി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾ ഭിന്നശേഷികാർക്ക് കൃത്യമായി  ലഭ്യമാകുന്നുണ്ടോ എന്ന് സർവ്വേ ൽ  പരിശോധിക്കും. ലഭ്യമാകാത്തവർക്കു ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും.

.ഉഴവൂർ പഞ്ചായത്തിലെ 250 ലധികം വരുന്ന ഭിന്നശേഷി ക്കാർക്ക് ഉപകാരപ്രദം ആകും വിധം ആണ് സർവ്വേ നടത്തപ്പെടുന്നത്. എം ജി യൂണിവേഴ്സിറ്റി  അധ്യാപകൻ ആയ ശ്രീ ബോബൻ ജോസഫ്   മദർ തെരേസ സ്പെഷ്യൽ സ്കൂൾ സോഷ്യൽ വർക്കർ  ആയ ശ്രീ ബിബിൻ തോമസ് , എം ജി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു..

Post a Comment

0 Comments