Latest News
Loading...

കാനനപാത യാത്രയ്ക്ക് നിരോധനം. നടപടി പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി

ശബരിമല തീർത്ഥാടകർക്ക് പരമ്പരാഗത കാനനപാത യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയ നടപടി സർക്കാർ പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ആവശ്യപ്പെട്ടു.  ആചാരങ്ങൾ പാലിച്ചാണ് ശബരിമല തീർഥാടനം നടത്തേണ്ടത് എന്നിരിക്കെ പരമ്പരാഗത കാനനപാത യാത്രയ്ക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത് ഗുരുതരമായ അയ്യപ്പ നിന്ദയാണ്. കാനന പാത യാത്ര വിലക്ക് തുടരുന്ന പക്ഷം ധനുമാസം ഒന്നാം തീയതി (ഡിസംബർ 16 ) നിരോധനം ലംഘിച്ച് അയ്യപ്പ ഭക്ത സമൂഹം പരമ്പരാഗത കാനനപാതയിലൂടെ ശബരീശ ദർശനത്തിനായി യാത്ര തിരിക്കുമെന്ന് ഈ. എസ്. ബിജു പ്രഖ്യാപിച്ചു.



. ശബരിമല ആചാരലംഘനം അവസാനിപ്പിക്കുക, കാനനപാത യാത്ര നിരോധനം പിൻവലിക്കുക, അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഹലാൽ ശർക്കര കമ്പനിയെ കരിംമ്പട്ടികയിൽ ഉൾപെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു് എരുമേലി ദേവസ്വം ഓഫീസിനു മുൻപിൽ ഹിന്ദുഐക്യവേദി യുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർ നടത്തിയ ധർണയും , നാമജപ  യജ്ഞവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഈ. എസ്. ബിജു.


. അയ്യപ്പഭക്ത ധർണയിൽ ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി  എസ്.മനോജ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറികെ യു ശാന്തകുമാർ,  സംസ്ഥാന സെക്രട്ടറി ബിന്ദു മോഹനൻ, സംസ്ഥാന  സമിതി അംഗം പ്രൊഫസർ ഹരിലാൽ, ജില്ല ജനറൽ സെക്രട്ടറി സി എസ് നാരായണൻ കുട്ടി, ജില്ലാ ട്രഷറർ ക്യാപ്റ്റൻ വിക്രമൻനായർ, ജില്ലാ സംഘടനാ സെക്രട്ടറി പി. എസ്, സജു, വി. സി. അജികുമാർ അയ്യപ്പ സേവസമാജം,ജില്ലാ സെക്രട്ടറി,മഹിളാ ഐക്യവേദി  സംസ്ഥാന വർക്കിങ് പ്രസിഡന്റ് അനിത ജനാർദ്ദനൻ, ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ,  ജില്ലാ വർക്കിംഗ് പ്രസിഡന്റ് ശാന്തമ്മ കേശവൻ,കാഞ്ഞിരപ്പള്ളി താലൂക് പ്രസിഡന്റ് പി. എസ്. ശ്രീകുമാർ, സെക്രട്ടറി സുനീഷ് മുണ്ടക്കയം,മീനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറി ജയചന്ദ്രൻ, കോട്ടയം താലൂക്ക് ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു,

Post a Comment

0 Comments