Latest News
Loading...

യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

മുട്ടമ്പലത്ത് കാറിലെത്തി ഫോണിൽ സംസാരിച്ച ശേഷം യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് മുകളേൽ ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം ഹരികൃഷ്ണനാണ് (37) മുട്ടമ്പലം റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഭാര്യയോട് ഫോണിൽ സംസാരിച്ച ശേഷമാണ് ഇയാൾ ട്രെയിന് മുന്നിൽ ചാടിയതെന്ന് സംശയിക്കുന്നു. ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജറായിരുന്നു ഹരി. 


.ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. മുട്ടമ്പലം റെയിൽവേ ഗേറ്റിന്റെ ഭാഗത്ത് കാറിലെത്തിയ ഇദേഹം , കാർ നിർത്തി ഫോൺ ചെയ്ത് പുറത്തിറങ്ങുകയായിരുന്നു. തുടർന്ന്, ഫോൺ ചെയ്ത് കൊണ്ടു തന്നെ പുറത്തിറങ്ങിയ ശേഷം റെയിൽവേ ട്രാക്കിലേയ്ക്ക് നടക്കുകയായിരുന്നു. തുടർന്ന്, ട്രെയിൻ എത്തിയപ്പോൾ ഇദ്ദേഹം ട്രെയിന് മുന്നിൽ ചാടുകയായിരുന്നു.

.പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് അടക്കുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. വിശദമായ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജോ പി ജോസഫ്  പറഞ്ഞു. 

Post a Comment

0 Comments