Latest News
Loading...

ലഹരിയില്‍ കുടുങ്ങുന്ന യുവത്വം. കഞ്ചാവുമായി യുവാവ് പിടിയില്‍

പാലായില്‍ എക്‌സൈസ് നടത്തിയ പരിശോധനയ്ക്കിടെ കഞ്ചാവുമായി 25കാരനെ പിടികൂടി. കാഞ്ഞിരപ്പള്ളി  ചിറക്കടവ്  ഇരുപതാം മൈല്‍ സ്വദേശി കളരിക്കല്‍  ബോണി സജി(25)യാണ് അറസ്റ്റിലായത്. കഞ്ചാവ് എത്തിച്ച് നല്കിയ സുഹൃത്ത് ഓടിരക്ഷപെട്ടു. 


.പാലാ പന്ത്രണ്ടാം മൈലില്‍ വച്ചാണ് എക്‌സൈസ് ബോണിയെ പിടികൂടിയത്. എഴുപത് ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ബോണിയ്ക്ക് കഞ്ചാവ് എത്തിച്ച് നല്കിയ  പൂഞ്ഞാര്‍ പുളിക്കപ്പാലം  കളത്തില്‍ ബിജു തോമസ്  എന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെത്തിയ  KL 35 G 8949  ടൂ വീലര്‍ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മുന്‍പും സമാനകേസുകളിലെ പ്രതിയാണ്.

.റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ ആനന്ദ രാജ് ബി, PO( Gr) മാരായ വിനോദ് കുമാര്‍ വി , കണ്ണന്‍ സി CEO മാരായ സാജിദ് പി.എ , പ്രണവ് വിജയ്, WCEO സിനി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.