Latest News
Loading...

ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പ്പന. ഒരാള്‍ അറസ്റ്റില്‍

രാമപുരത്ത് ഡ്രൈഡേ ദിവസം മദ്യവില്പന നടത്തിയ ആളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. രാമപുരം- പൂവക്കുളം- കൂത്താട്ടുകുളം റോഡില്‍ കുന്നുംപുറം ബസ്റ്റോപ്പിന് സമീപം ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച് വച്ച് അനധികൃത മദ്യ വില്‍പ്പന നടത്തുകയായിരുന്ന രാമപുരം മാടവന സിബി ജയിംസ് (48) ആണ് പിടിയിലായത്. 



.സിബിയുടെ പക്കല്‍ നിന്നും മദ്യം വാങ്ങി കഴിച്ച രാമപുരം സ്വദേശി ജോമോനെയും എക്‌സൈസ് പിടികൂടി. KL 35 C 2471 നമ്പര്‍ ഓട്ടോരിക്ഷയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. സിബിയുടെ പക്കല്‍ നിന്നും 8.400 ലിറ്റര്‍ വിദേശമദ്യവും മദ്യം വിറ്റ വകയില്‍ 9180 രുപയും കണ്ടെടുത്തു. 


.പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി. ആനന്ദരാജ്, എക്‌സൈസ് ഡ്രൈവര്‍ സന്തോഷ് കുമാര്‍ റ്റി.ജി, WCEO സിനി ജോണ്‍, CEOമാരായ സാജിദ് പി. എ, ബെന്നി സെബാസ്റ്റ്യന്‍, PO(g) സി കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.


.

Post a Comment

0 Comments