Latest News
Loading...

പാലാ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

നാമൂഹിക മാധ്യമം വഴി അപമാനിക്കുന്നുവെന്ന് കാട്ടി നൽകിയ പരാതിയിൽ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പാലാ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡി സി സി പ്രസിഡൻറ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണിയുടെ നിർദേശപ്രകാരമാണ് പോലീസ് പ്രവർത്തിക്കുന്നതെങ്കിൽ സമരത്തിൻറെ രൂപം മാറും എന്ന് നാട്ടകം സുരേഷ് പറഞ്ഞു.


.തെരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് നേതാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതിയിൽ കോണ്‍ഗ്രസ് അനുഭാവിയായ പാലാ സ്വദേശി സജ്ഞയ് സഖറിയാസിനെതിരെ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സജ്ഞയ് പാലാ പോലീസില്‍ കീഴടങ്ങുകയും 10 ദിവസ്സത്തോളം റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. സജ്ഞയയുടെ ഭാര്യയെയും കുട്ടികളെയും അടക്കം കുടുംബാംഗങ്ങളെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചെന്ന് കാട്ടി സഞ്ജയയുടെ ഭാര്യ പോലീസില്‍ പരാതി നല്കിയെങ്കിലും പോലീസ് ആദ്യം കേസെടുത്തില്ല. പിന്നീട് കേസെടുത്തെങ്കിലും നിസാര വകുപ്പുകളാണ് ചുമത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. 


പാലാ നഗരത്തില്‍ നിന്നും പ്രടകനമായാണ് 500-ഓളം പ്രവര്‍ത്തകര്‍ സ്റ്റേഷനിലേയ്‌ക്കെത്തിയത്. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ഡിസി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. 


.സ്ത്രീത്വത്തെ അപമാനിക്കല്‍, പോക്‌സോ കേസുകളടക്കം ചുമത്തേണ്ട കേസുകളില്‍ പോലീസ് മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്ന് നാട്ടകം സുരേഷ് പറഞ്ഞു. ജോസ് കെ മാണി പറയുന്നതുപോല പ്രവര്‍ത്തിക്കുകയാണോ പോലീസ് ജോലിയെന്നും സുരേഷ് ചോദിച്ചു. കേസില്‍ തുടര്‍ നടപടികള്‍ക്ക് പോലീസ് തയാറാവന്നില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് കളക്ട്രേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ dcc വൈസ് പ്രസിഡന്റ് എ.കെ ചന്ദ്ര മോഹൻ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ. സതീഷ് ചൊള്ളാനി, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോയി സ്കറിയ, തോമസ് കല്ലാടൻ, ആർ സജീവ്, ആർ പ്രേംജി തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments