Latest News
Loading...

തെക്കേക്കര പഞ്ചായത്തിന് മുന്നില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് ധർണ


2019- 20 സാമ്പത്തിക വർഷം  ലൈഫ്  ഭവന നിർമാണ പദ്ധതിയിൽ പെടുത്തി 28 പട്ടിക ജാതി - പട്ടിക വർഗ കുടുംബങ്ങൾ അവശ്യമായ രേഖകൾ സമർപ്പിച്ചതാണ്. എന്നാൽ ഈ സാമ്പത്തിക വർഷം ആരംഭിച്ചിട്ട്  7.5 മാസം കഴിഞ്ഞിട്ടു ഗുണ ഫോക്താക്കളിൽ ഭുരിപക്ഷം പേർക്കും ആദ്യ ഗഡു പോലും നൽകിയിട്ടില്ല. ഇത് പട്ടിക ജാതി -പട്ടിക വർഗ വിഭാഗങ്ങളോടുള്ള കടുത്ത അവഗണനയും കേരള സർക്കാരിന്റെ ലൈഫ് പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമവും ആണ്. സംസ്ഥാന സർക്കാർ വിഹിതം ഒരു വർഷം മുൻപ് ലേഭ്യമായിരുന്നുവെങ്കിലും വിതരണം ചെയ്തില്ല.



.പഞ്ചായത്ത്‌ ഭരണ സമിതി യോഗങ്ങളുടെ മിനിറ്റ്സ് വായിക്കുകയോ, മെമ്പർമാർ രേഖമൂലം അവശ്യപ്പെട്ടിട്ട് പോലും നൽകാറില്ല.  സാമൂഹ്യ ഷേക്മ  പെൻഷൻ ഉൾപ്പെടെ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പല പദ്ധതികളും ഉദ്യോഗസ്ഥർ നിലവിൽ ഇല്ലാത്ത സാങ്കേതികത്തം പറഞ്ഞു തള്ളി കളയുന്നു. ഒന്നാം ലൈഫ് പദ്ധതിയിൽ കണ്ടെത്തിയ ഭു രഹിത, ഭവന രഹിതരായ  56 പേരുടെ ലിസ്റ്റ് പഞ്ചായത്തിൽ ഉണ്ടങ്കിലും ഒരാൾക്ക് പോലും സഥലവും വീടും നൽകിയിട്ടില്ല. നടപ്പ് സാമ്പത്തിക വർഷം, പദ്ധതി വിഹിതം വെറും  14%  മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്. ഈ അപാകതകൾ എല്ലാം ചൂണ്ടി കാണിച്ചുകൊണ്ട് 10 - 11- 2021 ൽ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ള മേലധികാരികൾക്ക് കോൺഗ്രസ്‌ മെമ്പർമാർ രേഖമൂലം പരാതികൾ നൽകിയിട്ടുണ്ട്.

.ഇത്തരം കാര്യങ്ങളിൽ ഉള്ള പ്രതിഷേധക്കുന്നതിനു വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുന്നതാണ്. 22- 11 - 2021, തിങ്കളാഴ്ച രാവിലെ  11  മണിക്ക് നടക്കുന്ന സമര പരിപാടികൾ കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. ടോമി കല്ലാനി ഉൾഘാടനം ചെയ്യും. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ M C വർക്കി മുതിരന്തിക്കൽ നേതൃത്വം നൽകുന്ന സമരത്തിൽ കോൺഗ്രസ്‌ ന്റെ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. 

Post a Comment

0 Comments