Latest News
Loading...

പൊതുസ്ഥലങ്ങൾ കയ്യേറി സിനിമാ പോസ്റ്ററുകൾ സ്ഥാപിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കു പരാതി


 സംസ്ഥാനത്തെ പൊതുസ്ഥലങ്ങൾ കയ്യേറി അനധികൃതമായി സ്ഥാപിച്ചിട്ടുള്ള സിനിമാ പോസ്റ്ററുകൾ, ബോർഡുകൾ മുതലായവ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്കു പരാതി നൽകി. സംസ്ഥാനത്തെ വെയ്റ്റിംഗ് ഷെഡുകൾ, ബസ് സ്റ്റാൻ്റുകൾ, പൊതുനിരത്തിനഭിമുഖമായി സ്ഥാപിച്ചിട്ടുള്ള സർക്കാർ കെട്ടിടങ്ങൾ എന്നിവ കൈയ്യേറി അനധികൃതമായി സിനിമാ പോസ്റ്ററുകൾ പതിപ്പിക്കുന്നുണ്ടെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.



.തിരുവനന്തപുരം മുതൽ കാസർകോഡുവരെ എല്ലായിടത്തും അനധികൃതമായി പൊതു സ്ഥലം കൈയ്യേറിയാണ് പോസ്റ്റർ പതിപ്പിക്കുന്നത്. ഇതുമൂലം പൊതു സ്ഥലങ്ങൾ വികൃതമാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും  വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധമാറി അപകടം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. ടൂറിസത്തിന് പ്രസക്തി ഉള്ള കേരളത്തിൽ ഇത്തരം പോസ്റ്റർ പ്രദർശനം വിദേശവിനോദസഞ്ചാരികൾക്കു അവമതിപ്പുണ്ടാക്കും.

.സിനിമാശാലകളുടെ കോമ്പൗണ്ടുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ലഭ്യമാക്കി ഹോർഡിംഗുകൾ സ്ഥാപിക്കാമെന്നിരിക്കെയാണ് ഓരോ പ്രദേശത്തെയും പൊതുസ്ഥലങ്ങൾ കൈയ്യേറി അനധികൃത പോസ്റ്ററുകളും ബോർഡുകളും സ്ഥാപിക്കുന്നത്.  

.പൊതു സ്ഥലങ്ങൾ കയ്യേറി സ്ഥാപിച്ചിട്ടുള്ള എല്ലാ സിനിമാ പോസ്റ്ററുകളും അടിയന്തിരമായി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി പൊതു സ്ഥലം കയ്യേറി  സ്ഥാപിച്ചിട്ടുള്ള വ്യാപാര, രാഷ്ട്രീയ പോസ്റ്ററുകളുൾപ്പെടെ എല്ലാത്തരം കയ്യേറ്റങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് വ്യക്തമാക്കി. 

Post a Comment

0 Comments