Latest News
Loading...

നിയമ ബോധവൽകരണ ക്ലാസ് നടത്തി.

ഈരാറ്റുപേട്ട: ആസാദീകാ അമൃത് മഹോത്സവിൻെറ ഭാഗമായി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി, ഈരാറ്റുപേട്ട വ്യാപാരി വ്യവസായി ഏകോപന സമിതി, റെസിഡൻസ് അസോസിയേഷൻ, കൺസ്യുമർ അസോസിയേഷൻ എന്നിവർ സംയുക്തമായി കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്,റെൻ്റ് കൺട്രോൾ ആക്ട് എന്നിവയെപ്പറ്റി ബോധവൽകരണ ക്ലാസ്സ് നടത്തി. 


.പാലാ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ജി.പത്മകുമാർ വ്യാപാര ഹാളിൽ യോഗം ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എം. കെ.തോമസ് കുട്ടി അധ്യക്ഷത വഹിച്ചു. 

.അഡ്വ.തോമസ് ജോസഫ് തൂങ്കുഴി ക്ലാസ്സെടുത്തു.നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ,സബ് ഇൻസ്പെക്ടർ എം.എച്ച്. അനുരാജ്,താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,സിബി മാത്യു,ജോഷി,വി. എം.അബ്ദുള്ള ഖാൻ എന്നിവർ പ്രസംഗിച്ചു.

.

Post a Comment

0 Comments