Latest News
Loading...

ഇടുക്കി ഡാം ഇന്ന് തുറന്നു. മുല്ലപ്പെരിയാറിൽ 140 അടി

മഴ കനത്തതിനെത്തുടര്‍ന്ന് ഇന്ന് രണ്ടുമണിക്ക് ഇടുക്കി ഡാം തുറന്നു. സെക്കന്‍ഡില്‍ 40 ഘനടയടി വെള്ളമാണ് പുറത്തേയ്ക്കൊഴുക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. ജലനിരപ്പ് 140 അടിയിലെത്തിയിട്ടുണ്ട്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. അതേസമയം മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ഉച്ചയോടെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. മറ്റ് അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തനസജ്ജമാണ്.


.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജല നിരപ്പ് 140 അടിയായി ഉയർന്നു. ശക്തമായ മഴ തുടർന്നതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. ഇതേ തുടർന്ന് തമിഴ്‌നാട് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 142 അടിയാണ് അണക്കെട്ടിലെ റൂൾ കർവ്.

.ജലനിരപ്പ് ഉയർന്നതോടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 900 ഘടയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 500 ഘനയടിയായിരുന്നു.

അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യത. അങ്ങിനെയെങ്കിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി കളഞ്ഞേക്കും. ഷട്ടറുകൾ തുറക്കാൻ സാദ്ധ്യതയുള്ളതിനാൽ പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

0 Comments