Latest News
Loading...

ബസ് തനിയെ ഉരുണ്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി

പൊൻകുന്നം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ് തനിയെ ഉരുണ്ട് റോഡിന് എതിർവശത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി. ആളപായമില്ല. ബസിൽ യാത്രക്കാരില്ലായിരുന്നു. ഇന്നലെ രാത്രി 7.45നായിരുന്നു സംഭവം. മുമ്പും സമാനമായ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. 


.ഡിപ്പോയിൽ നിന്നും ഹൈവേയിലേക്കുള്ള റോഡിലാണ് ബസ് നിർത്തിയിട്ടിരുന്നത്. ഇവിടെ ഇറക്കമുള്ള ഭാഗമായിരുന്നു. തനിയെ ഉരുണ്ടിറങ്ങിയ ബസ് പമ്പിലേക്ക് ഡീസലടിക്കാൻ പോയ മറ്റൊരു ബസിനെയും ഇടിച്ചു. 

.റോഡരികിലെ ട്രാൻസ്ഫോർമറിനും വൈദ്യുത തൂണിനും ഇടയിലൂടെ ഉരുണ്ടു നീങ്ങിയ ബസ് റോഡ് കടന്ന് വീടിനു മുന്നിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി.


.