Latest News
Loading...

ചെളിയും മണ്ണും വലിയ പാറ കല്ലുകളും ഉടൻ നീക്കം ചെയ്യണം


തലനാട് : തലനാട് തീക്കോയ്‌ പഞ്ചായത്തിലെ അടുക്കം, വെള്ളാനി, ചാമപ്പാറ, മേസ്തിരിപ്പടി, ഭാഗങ്ങളിലെ വെള്ളപൊക്കം തടയാൻ ആറ്റിലെ ചെളിയും മണലും കല്ലുകളും മാറ്റി വെള്ളം  സുഗമമായി ഒഴുകുവാനുള്ള സംവിധാനം സർക്കാർ അടിയന്തരമായി ചെയ്യണമെന്ന് കേരള കോൺഗ്രസ്സ് എം തലനാട് മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.



.ശക്തമായ മല വെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും വലിയ നാശനഷ്ടങ്ങൾ  തലനാട്, തീക്കോയ്‌ പഞ്ചായത്തുകളിൽ ഉണ്ടായിരുന്നു. അനേകം വീടുകളിൽ വെള്ളം കയറുകയും,വീട്ടുപകരണങ്ങൾ നശിക്കുകയും, വീടുകൾക്ക് കേടുപാടുകൾ ഉണ്ടാവുകയും, കൃഷി നശിക്കുക്കയും ചെയത സാഹചര്യത്തിൽ ആണ് തുടർന്നും ഉണ്ടായേകാവുന്ന ശക്തമായ ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിനുവേണ്ടിട്ടുള്ള ആദ്യ പടി എന്നവണ്ണം കേരള കോൺഗ്രസ്സ് എം തലനാട് മണ്ഡലം കമ്മിറ്റി ഇങ്ങനൊരു നിർദേശം മുന്നോട്ട് വെച്ചിട്ടുള്ളത്.

.ഇത്തരം വിഷയങ്ങളിൽ ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മികച്ചതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തര പ്രാധാന്യത്തോടെ നടപടികൾ സ്വീകരിക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

.കേരള കോൺഗ്രസ്സ് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ, പഞ്ചായത്ത്‌ മെമ്പർ വത്സമ്മ ഗോപിനാഥ്, ജോണി ആലാനി, ആർ മോഹന കുമാർ,ഔസേപച്ചൻ തറപ്പേൽ,യൂത്ത് ഫ്രണ്ട് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ ടോമിൻ നെല്ലുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments