Latest News
Loading...

മരിയസദനത്തിന്റെ കഥ പറയുന്ന പുസ്തകം പ്രകാശനം ചെയ്തു

അലഞ്ഞുതിരിയുന്ന മാനസികരോഗികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമായ പാലാ മരിയസദനത്തിന്റെ കഥ പറയുന്ന പുസ്തകം 'കാനാട്ടുപാറയിലെ കാലിത്തൊഴുത്ത്' നടന്‍ ജഗതി ശ്രീകുമാര്‍ പ്രകാശനം ചെയ്തു. നടനും സംവിധായകനുമായ മധുപാല്‍ ആദ്യപ്രതി ഏറ്റുവാങ്ങി. 



.മരിയസദനം സ്ഥാപകനും ഡയറക്ടറുമായ സന്തോഷ് മരിയസദനം ആത്മകഥാരൂപത്തില്‍ എഴുതിയിരിക്കുന്ന പുസ്തകം വീസി ബുക്ക്‌സ് ആണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജിന്റോ കെ. ജോൺ ആണ് പുസ്തകം തയ്യാറാക്കിയത്.
സന്തോഷ്‌ മരിയസദനം ഫാ. മാത്യു കിഴക്കേ അരഞ്ഞാണിയിൽ, ഫാ സോണി മുണ്ടുനടക്കൽ. രാജ് കുമാർ, വി സി തോമസ് നിഖിൽ സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

.രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ആരംഭം, വളര്‍ച്ച, മറികടന്ന പ്രതിസന്ധികള്‍ എന്നിവയെല്ലാം വിവരിക്കുന്നതാണു പുസ്തകം. മരിയസദനത്തിന്റെ സ്ഥാപനത്തിലേക്ക് വഴിതെളിച്ച സാഹചര്യങ്ങളെക്കുറിച്ചും മാനസികരോഗീ പുനരധിവാസത്തില്‍ മരിയസദനം എങ്ങനെ ഒരു പുതിയ മാതൃക സൃഷ്ടിച്ചുവെന്നും വിശദമാക്കുന്നു.

.മാനസികരോഗത്തെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചും തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകര്‍ത്താവ് പങ്കുവയ്ക്കുന്നുണ്ട്. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാത്ത ഒട്ടേറെ മനുഷ്യരുടെ നന്മയാണു മരിയസദനത്തെ മുന്നോട്ടുനടത്തുന്നതെന്നും ഈ മാനവീയതയുടെ കഥയാണ്
 മരിയസദനത്തിന്റെ ചരിത്രമെന്നും സന്തോഷ് പറയുന്നു. കേരളത്തിലെ മാനസികരോഗീ പുനരധിവാസത്തെ സംബന്ധിച്ച് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും ഈ പുസ്തകമെന്ന് വീസീ ബുക്ക്‌സ് പ്രസാധകൻ വി.സി.തോമസും പറഞ്ഞു. 180 പേജുകള്‍. വില 250 രൂപ. കോപ്പികള്‍ക്ക് 9447635775

Post a Comment

0 Comments