Latest News
Loading...

മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പ്രമേഹദിനവും ശിശുദിനവും ആചരിച്ചു.


പാലാ: ലോക പ്രമേഹദിനമായ നവംബർ 14 ന്റെ ഭാഗമായി ജനങ്ങൾക്ക് സൗജന്യ ഡയബറ്റിക് ഫൂട്ട് പരിശോധനയും ബോധവത്ക്കരണ പ്രദർശനവുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ. പ്രമേഹത്തെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങളും, നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ എത്രത്തോളം പഞ്ചസാരയുടെ അളവ് അടങ്ങിയിരിക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള പ്രദർശനവും സൗജന്യ ഡയബറ്റിക് ഫൂട്ട് പരിശോധനയും  സംഘടിപ്പിച്ചു.


.മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ ഉത്ഘാടനം ചെയ്തു. പ്രമേഹം സമൂഹത്തിലെ ഒരു സൈലന്റ് കില്ലർ ആണെന്നും വളരെ വൈകിയാണ് പലരും ഡയബെറ്റിസ് തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതെന്നും ചടങ്ങിൽ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. 

.കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ ആരോഗ്യപരമായ ഒരു ജീവിതശൈലി പരിശീലിക്കുന്നതിലൂടെ ഒരു പരിധി വരെ ഈ രോഗത്തെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. അതോടൊപ്പം തന്നെ ശിശുദിനത്തിന്റെ ഭാഗമായി കുട്ടികൾക്കായി നിരവധി സമ്മാനങ്ങളും ലൈവ് ഫോട്ടോബൂത്തും സംഘടിപ്പിച്ചു. ചടങ്ങിൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ, എൻഡോക്രൈനോളജി, പീഡിയാട്രിക്സ് വിഭാഗം ഡോക്ടറുമാരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments