Latest News
Loading...

.രാജ്യസഭാ തെരഞ്ഞെടുപ്പ്; ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണി



രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണിയെ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു.



.മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി, തോമസ് ചാഴിക്കാടന്‍ എം.പി, ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തതായി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.

.രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ എല്‍.ഡി.എഫില്‍ നേരത്തെ തീരുമാനിച്ചിരുന്നു. ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള കോൺഗ്രസിന് തന്നെ നൽകാൻ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമായത്.

ഈ മാസം 29 നാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 16നാണ്.

.

Post a Comment

0 Comments