Latest News
Loading...

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റി.



ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. ജലനിരപ്പ് 2399.03 അടിയിലേക്ക് എത്തിയാല്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ജലം തുറന്നുവിടുകയും ചെയ്യും. മഴയുടെ തോതും ഡാമിലേക്കുള്ള നീരൊഴുക്ക് കണക്കിലെടുത്ത് അന്തിമതീരുമാനം ഇന്നുണ്ടാകും. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്


.വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നി​ടെ 14.22 സെ​ന്‍റി​മീ​റ്റ​ർ മ​ഴ പെ​യ്തു. ആ​വ​ശ്യ​മെ​ങ്കി​ൽ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ വ​ഴി സെ​ക്ക​ൻ​ഡി​ൽ 100 ക്യു​മെ​ക്സ് ജ​ലം ഒ​ഴു​ക്കി​വി​ടാ​നാ​ണ് നി​ർ​ദേ​ശം.

.പെരിയാറിന്റെ തീരത്ത് ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 139.35 അടിയിലെത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.
സക്കന്‍ഡില്‍ 3967 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്നത് 467 ഘനയടി വെള്ളമാണ്. റൂള്‍ കര്‍വ് പ്രകാരം ഡാമില്‍ പരമാവധി സംഭരിക്കാന്‍ കഴിയുന്ന വെള്ളത്തിന്റെ അളവ് 141 അടിയാണ്.

Post a Comment

0 Comments