Latest News
Loading...

പാലായില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്


പാലാ കൊട്ടാരമറ്റത്ത് കടപ്പാട്ടൂര്‍ ജംഗ്ഷനില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായി പരിക്കേറ്റു. ടൗണ്‍ ഭാഗത്ത് നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്ക് പോയ ബൈക്ക് തെന്നി മറിഞ്ഞാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.


.യുവാവും ബൈക്കും റോഡിലൂടെ തെന്നി നീങ്ങുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ലഭിച്ചത്. കടപ്പാട്ടൂര്‍ ബൈപ്പാസിലേയ്ക്ക് തിരിഞ്ഞ കാറിനടിയിലേയ്ക്ക് യുവാവ് ഇടിച്ചുകയറുകയും ചെയ്തു. ബൈക്കും കാറിലിടിച്ചു. അപകടത്തില്‍പെട്ട യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

.

Post a Comment

0 Comments