Latest News
Loading...

മഴകാലത്തെ വൈദ്യുതി തടസ്സം ; ഭരണങ്ങാനത്ത് എബിസി കേബിളുകൾ സ്ഥാപിക്കണം



കാറ്റോ മഴയോ വന്നാൽ ഭരണങ്ങാനത്തും സമീപ പ്രദേശങ്ങളിലും വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയാണ്.വൈദ്യുതി തടസത്തിൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ കഷ്ടപ്പെടുകയാണ്.



.ഭരണങ്ങാനം സായിന്റ് അൽഫോൻസാ അന്തർ ദേശിയ തീർത്ഥാടന കേന്ദ്രം, മത സ്ഥാപനങ്ങൾ,4000 ലേറെ വിദ്യാർത്ഥികൾ പഠനം നടത്തുന്ന സ്കൂളുകൾ , സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ , ബാങ്കുകൾ,ചെറുകിട വ്യവസായങ്ങൾ,പ്ര സ്സുകൾ,മില്ലുകൾ, 

.100കണക്കിനു വ്യാപാര സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ, പ്ര ദേശത്തെ ഗാർഹിക ഉപഭോക്താക്കൾ തുടങ്ങി ഓട്ടേറെ പേർ ഇടവിട്ടുള്ള വൈദ്യുതി തടസത്തിൽ ദുരിതം അനുഭവിക്കുകയാണ്.എബിസി കേബിളുകൾ സ്ഥാപിച്ചു ലൈനുകൾ മരച്ചില്ലകളുമായി കൂട്ടിമുട്ടാതെയാക്കുന്നത് വഴിയായി 90% വൈദുതി പ്രസരണ നഷ്ടം ഉഴിവാക്കുവാൻ സാധിക്കും. 

.Kseb അധികാരികൾ ജനങ്ങളുടെ ഈ ദുരിതത്തിന് ശാശ്വത പരിഹാരമായ എബിസി കേബിളുകൾ സ്ഥാപിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഭരണങ്ങാനം പഞ്ചായത്ത്‌ പ്രസിഡന്റ് ലിസി സണ്ണി, വൈസ് പ്രസിഡണ്ട്‌ ജോസു ക്കുട്ടി അമ്പലമറ്റത്തിൽ,വിനോദ് ചെറിയാൻ, റെജി വടക്കേമേച്ചരി ൽ, ഭരണങ്ങാനം പൗരസമിതി അംഗങ്ങളും ആവശ്യപ്പെട്ടു.

Post a Comment

0 Comments