Latest News
Loading...

പീഢിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വന്ന കണ്ണൂർ സ്വദേശിയായ ബിജു ബാലകൃഷ്ണനെ ( 41 ) ഒളിച്ചു താമസിച്ച കോഴികോട് രാമനാട്ടുകരയിൽ നിന്ന് അറസ്റ്റ് ചെയ്തത്.


.ആലപ്പുഴ സ്വദേശിയായ യുവതിയെയും മകളെയും കൂട്ടി ചേർപ്പുങ്കലിലുള്ള ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചു വരവേയാണ് കേസ്സിനാസ്പദമായ സംഭവം നടക്കുന്നത്. പേടിച്ചോടിയ പെൺകുട്ടി സ്റ്റെയറിൽ നിന്ന് വീണ് പരിക്ക് പറ്റുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത പ്രതി ഒളിവിൽ പോയി. 

.പാലാ ഡിവൈഎസ്പി സാജു ജോസിന്റെ നിർദ്ദേ പ്രകാരം തുടർച്ചയായ അന്വേക്ഷണത്തിനൊടുവിൽ കിടങ്ങൂർ ci ബിജു K.R, Si അനിൽകുമാർ P.S , Asi ജയചന്ദ്രൻ , സുനിൽ കുമാർ M. G എന്നിവർ ചേർന്ന് കോഴിക്കോട് രാമനാട്ടുകരയിൽ നിന്നും ഇയാളെ പിടികൂടിയത്.


Post a Comment

0 Comments