Latest News
Loading...

ആലുവ യുദ്ധക്കളം. പോലീസും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

ആലുവയിലെ നിയമവിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിക്കുന്ന ആലുവ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ എസ്പി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി. പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അരമണിക്കൂറിലധികമായി സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പോലീസിന് നേരെ വ്യാപകമായി കല്ലേറുമുണ്ടായി. 

ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. എസ്പി ഓഫിസില്‍ എത്തുന്നതിനു മുന്‍പു തന്നെ ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞിരുന്നു. പ്രദേശത്ത് വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

.കുറ്റാരോപിതനായ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എംപിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. സമരക്കാരെ പ്രകോപിപ്പിച്ച് അക്രമാസക്തമാക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി മുഹമ്മദ് ഷിയാസ് ആരോപിച്ചു. 


Post a Comment

0 Comments