Latest News
Loading...

ആംആദ്മി പാർട്ടി വൈദ്യുതി ഭവന് മുൻപാകെ ധർണ സമരം നടത്തി

പാലാ. വൈദ്യുതി ചാർജ് അന്യായമായി വർദ്ധിപ്പിക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ആംആദ്മി പാർട്ടി വൈദ്യുതി ഭവന് മുൻപാകെ ധർണ സമരം നടത്തി.


.ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉൽപാധിപ്പിക്കുന്ന സംസ്ഥാനത്തെ എല്ലാ ഡാമുകളും നിറഞ്ഞൊഴുകി പല തവണ തുറന്നു വിടേണ്ട സാഹചര്യത്തിൽ വൈകുന്നേരം 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗത്തിന് ഭീമമായ ചാർജ് വാങ്ങുവാനുള്ള ജനദ്രോഹ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ എല്ലാ ഗാർഹിക ഉപയോക്താകൾക്കും പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യം കൊടുക്കുമ്പോഴും, ഇവിടെ വി ഐ പി കൾക്കു മാത്രമായി പരിമിതപ്പെടുത്തി, ജനങ്ങളെ കൊള്ള അടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

.ജീവനക്കാർക്കു മുൻകാലപ്രാബല്യത്തോടെ ശമ്പളം വർധിപ്പിക്കുവാനായി, കോവിഡ് കാലഘട്ടത്തിൽ സാമ്പത്തികമായി നട്ടെല്ല് ഒടിഞ്ഞിരിക്കുന്ന ബഹുഭൂരിപക്ഷം സാധാരണ ജനങ്ങളുടെയും, വ്യാപാരികളെയുടെയും പോക്കറ്റ് അടിക്കുന്ന സർക്കാർനയം തിരുത്തണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറി ജോയി കളരിക്കൽ അധ്യക്ഷത വഹിച്ചു, കൺവീനർ ജയേഷ് ജോർജ്
ഉൽഘാടനം നിർവഹിച്ചു.
ട്രഷർ ബാലകൃഷ്ണൻ നായർ, ഡെന്നി മാത്യു, ബിബിൻ തോമസ്, മാർട്ടിൻ വില്യം എന്നിവർ പ്രസംഗിച്ചു