Latest News
Loading...

പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച യുവാവിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. തിടനാട് കൂട്ടപുന്നയിൽ വിഷ്ണു എന്ന 22 കാരനാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ട് പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങളടക്കം വാങ്ങിയതിന് ശേഷമാണ് പീഡനം നടന്നത്.. 

2 ദിവസം മുമ്പ് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തി അന്വേഷിച്ചപ്പോഴാണ് 1 വർഷത്തോളമായി പീഡനം നടന്നതായുള്ള വിവരം അറിയുന്നത്

.കുറവിലങ്ങാട് എസ് എച്ച് ഒ സജി ചെറിയാൻ, എസ് ഐ തോമസുകുട്ടി ജോർജ്ജ്, എഎസ് ഐ മാരായ സിനോയ് മോൻ, ബി പി വിനോദ്, എസ് സിപിഒ മാരായ പി സി അരുൺ, എം കെ സിജു, വി എസ് ഷുക്കൂർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments