Latest News
Loading...

കൈത്താങ്ങായി യൂത്ത് ഫ്രണ്ട് എം തിടനാട് മണ്ഡലം



പ്രകൃതി ദുരന്തത്തിൽ സർവ്വവും നഷ്ടപെട്ട് വേദന അനുഭവിക്കുന്നവർക്ക് സഹായവുമായി യൂത്ത് ഫ്രണ്ട് എം തിടനാട് മണ്ഡലം കമ്മിറ്റി കൂട്ടിക്കലിൽ എത്തി. തിടനാട് മണ്ഡലത്തിൽനിന്നും ആയി കേരള കോൺഗ്രസ് എം, യൂത്ത് ഫ്രണ്ട് എം, കെ എസ് സി എം, പ്രവർത്തകർ എത്തി. 


.ഭക്ഷ്യധാന്യ കിറ്റ് കളും നിത്യോപക സാധനങ്ങളും കൂട്ടിക്കൽ സെന്റ് ജോർജ് ഹൈ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകി. കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി സാന്നിധ്യത്തിൽ  തിടനാട് മണ്ഡലം കമ്മിറ്റി  കൂട്ടിക്കൽ മണ്ഡലം കമ്മിറ്റി കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നുമായി കൈമാറി. 

യോഗത്തിൽ ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി, വൈസ് പ്രസിഡണ്ട് ജെസി ജോസ, കുട്ടികൾ മണ്ഡലം പ്രസിഡണ്ട് ബിജോയ് മുണ്ടുപാലം, ജോർജുകുട്ടി ആഗസ്തി, മറ്റ് പ്രമുഖ നേതാക്കന്മാരും പങ്കെടുത്തു തിടനാട് മണ്ഡലം പ്രസിഡണ്ട്  ഔസേപ്പച്ചൻ വെളുക്കുന്നേൽ, ബിജുസ് കരിമ്പൻഓലി, ഷെറിൻ പെരുമ്കുന്നേൽ, അബേഷ് അലോഷ്യസ്, രതീഷ് മുതുപ്ലാക്കൽ, അജോ, മിഥുൻ, ടോം കളരിക്കൽ, വിവേക്, ദേവസ്യാച്ചൻ പുളിക്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments