Latest News
Loading...

ഗാന്ധിജയന്തിദിനത്തിൽ സ്കൂൾ കെട്ടിടവും പരിസരവും വൃത്തിയാക്കി യൂത്ത് കോൺഗ്രസ്

ക്ലാസുകൾ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ ഒരുക്കം പരിപാടിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കവീകുന്ന് സെൻറ് എഫ്രേംസ് സ്കൂൾ കെട്ടിടവും പരിസരവും ആണ് ഗാന്ധിജയന്തി ദിനത്തിൽ ശുചീകരിച്ചത്.  



യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം വൈസ് പ്രസിഡൻറ് ടോണി ചക്കാലയിൽ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തോമസുകുട്ടി മുക്കാലയും, മുഖ്യപ്രഭാഷണം കെഎസ്‌യു ജില്ലാ സെക്രട്ടറി ബിപിൻ രാജ് എന്നിവർ നിർവഹിച്ചു . യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കളായ കിരൺ മാത്യു,അലോഷി റോയി, അമൽ ജോസ്, അക്ഷയ് തെങ്ങുപള്ളിൽ അർജുൻ സാബു, അലക്സ് ആൻറണി, ബോബിറ്റ് സെബാസ്റ്റ്യൻ പാപ്ലാനിയിൽ, ടിബിൻ സെബാസ്റ്റ്യൻ, ബിബിൻ ബാബു , ആൽവിൻ റോയി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.

.

Post a Comment

0 Comments