Latest News
Loading...

ഇടതുപക്ഷത്തിനു ലഭിച്ചത് വലിയ തിരിച്ചടി. നാട്ടകം സുരേഷ്

ഈരാറ്റുപേട്ട: വര്‍ഗീയ കക്ഷികളുമായി കൂട്ടു ചേര്‍ന്ന് യു.ഡി.എഫ് ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ച ഇടതുപക്ഷത്തിനു ലഭിച്ച തിരിച്ചടിയാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വിജയമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. യു.ഡി.എഫ് നഗരസഭാ ചെയര്‍മാന്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനത്തില്‍ വിരളി പൂണ്ട് വികസനം സ്തംഭിപ്പിക്കാനുളള ശ്രമമാണ് ഇടതുപക്ഷം നടത്തിയത്.



.ലീഗ് ഓഫീസിൽ നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദറിന് നൽകീയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം  
യുഡിഎഫ് ചെയര്‍മാന്‍ .പിഎച്ച് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു    

.മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ , കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, അഡ്വ. ജോമോൻ ഐക്കര,അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് , കെ.എ.മുഹമ്മദ് അഷറഫ് ,നിസാര്‍ കുര്‍ബാനി വി.എം സിറാജ്, റാസി ചെറിയവല്ലം വി.പി.നാസര്‍, സഹ്‌ല ഫിര്‍ദൗസ് കെ.കെ.സാദിക്ക് ,സിറാജ് കണ്ടത്തില്‍ , റഫീക്ക് മണിമല , വി പി മജീദ് സി.പി. ബാസിത് , അഡ്വ. പീരു മുഹമ്മദ് ഖാൻ, എം.പി സലീം, അബ്സാർ മുരിക്കോലി,അമീൻ പിട്ടയിൽ,പി.എസ്.അബ്ദുൽ ഖാദർ, റസീം മുതുകാട്ടിൽ എന്നിവര്‍ പ്രസംഗിച്ചു

.

Post a Comment

0 Comments