Latest News
Loading...

ചേര്‍പ്പുങ്കല്‍ പാലത്തില്‍ 2 ദിവസം ഗതാഗത നിയന്ത്രണം



ചേര്‍പ്പുങ്കല്‍ സമാന്തരപാലം നിര്‍മാണം പുനരാരംഭിച്ചതോടെ നിലവിലുള്ള പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പൈലിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ നിലവിലുള്ള പാലത്തിലൂടെയുള്ള ഗതാഗതം 2 ദിവസം തടസ്സപ്പെടും. ഒക്ടോബര്‍ 5, 6 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ പാലത്തിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് പിഡബ്ല്യുഡി അസി. എക്‌സിക്യൂട്ടീവ് എന്‍ജീനയര്‍ അറിയിച്ചു. 

.മാര്‍ ശ്ലീവ മെഡിസിറ്റി, ചേര്‍പ്പുങ്കല്‍ പള്ളി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള യാത്രക്കാര്‍ക്ക് മുത്തോലിക്കടവ് റോഡ് വഴിയും കിടങ്ങൂര്‍ അമ്പലത്തിന് സമീപത്ത് കൂടിയുള്ള കിടങ്ങൂര്‍ ചെമ്പിളാവ് റോഡിലൂടെയും ഇവിടേയ്‌ക്കെത്താം. 




.

Post a Comment

0 Comments