Latest News
Loading...

പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവ് സൈക്കിൾ റാലി നടത്തി

ഗാന്ധിജയന്തി ദിനത്തിൽ തദ്ദേശീയ ടൂറിസം കാഴ്ച്ചപ്പാടുകൾക്കായി ഭൂമികയുടെ നേതൃത്വത്തിലുള്ള പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവ് നടത്തിയ സൈക്കിൾ റാലി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ ഉദ്ഘാടനം ചെയ്തു. പാതാമ്പുഴ, കുന്നോന്നി, കൈപ്പള്ളി, പെരിങ്ങുളം പ്രദേശങ്ങളിലൂടെയാണ് ഒന്നാം ഘട്ടം യാത്ര പൂർത്തിയാക്കിയത്. 

.
ഗ്രാമപഞ്ചായത്തംഗങ്ങളായ ആനിയമ്മ സണ്ണി, ബീനാ മധുകുമാർ, ഭൂമിക പ്രസിഡന്റ് കെ.ഇ. കമന്റ്, പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവ് അംഗങ്ങളായ രാജേഷ് ജോർജ്, മനുശങ്കർ, അരുൺ ജാൻസ്, നൈഷ് മറ്റമുണ്ടയിൽ, ആന്റോ മുത്തനാട്ട് എന്നിവർ പ്രസംഗിച്ചു. 
തദ്ദേശീയരുടെ വരുമാന സാധ്യതകൾ തദ്ദേശീയരുടെ വരുമാന സാധ്യതകൾ മെച്ചപ്പെടുത്തുക,
പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുക,
അതിഥികളുടെയും ആതിഥേയരുടെയും
ടൂറിസം മര്യാദകൾ ഉറപ്പാക്കുക
പ്രകൃതി സൗഹൃദ - ജനസൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുക, ഗുണഭോക്തൃ സമൂഹത്തിന്റെ സന്തുഷ്ടിയും പദവിയും മെച്ചപ്പെടുത്തുക,
തദ്ദേശീയ മാതൃകകൾ നിർമ്മിക്കുകയും പരിചയപ്പെടുത്തുക യും ചെയ്യുക , ടൂറിസം മേഖലകളിലെ സൗഹൃദങ്ങളുടെയും സംവിധാനങ്ങളുടെയും ശ്രേണീകരണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ് പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവ് മുന്നോട്ടു വയ്ക്കുന്നത്.

.പ്രദേശത്തെ പതിനെട്ടോളം ടൂറിസം സാധ്യതകളും ഫാം ഹൗസുകളും നേറ്റീവ് വിമൻസ് കളക്ടീവുകളുടെയും നേറ്റീവ് ഫാർമേഴ്സ് കളക്ടീവുകളുടെയും സംരംഭങ്ങളും ഉൽപ്പന്നങ്ങളും എല്ലാം ചേരുന്നതാണ് പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവ് .
സൈക്കിൾ റാലി എത്തിച്ചേർന്ന വിവിധ പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്തംഗങ്ങളുമായും പ്രദേശവാസികളുമായും ചർച്ചകൾ നടത്തി ആശയങ്ങൾ സമാഹരിച്ചു. 

.ഒക്ടോബർ മാസത്തിൽ തന്നെ തദ്ദേശീയ ടൂറിസം കാഴ്ച്ചപ്പാടുകൾ പൊതുസമൂഹത്തിന് മുൻപിലും ഗ്രാമപഞ്ചായത്ത് ഭരണസമിതിയ്ക്കും ടൂറിസം വകുപ്പിനും സമർപ്പിക്കാനാണ് പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവിന്റെ ലക്ഷ്യം. ഗ്രാമപഞ്ചായത്തംഗങ്ങളായ മിനിമോൾ ബിജു, രാജമ്മ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments