Latest News
Loading...

തീക്കോയിൽ ഉരുൾ പൊട്ടിയതായി സംശയം മാത്രം

.

രാത്രിയിലുണ്ടായ മഴയിൽ തീക്കോയ്‌ മംഗളഗിരി മുപ്പത് ഏക്കറിൽ ഉരുൾ പൊട്ടിയതായി സംശയം. എന്നാൽ ആൾ താമസം ഇല്ലാത്ത പ്രദേശമായതിനാൽ മണ്ണിടിച്ചിലാണോ ഉരുൾ പൊട്ടിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.



.തീക്കോയ്മാർമല വെള്ളചട്ടത്തിന്റെ ഭാഗമായ ഏരിയാറ്റുപാറ അരുവിയിൽ പെട്ടന്ന് ശക്തമായി വെള്ളം കലങ്ങി മറിഞ്ഞു വന്നത്തോടെയാണ് പ്രദേശ വാസികൾക്ക് സംശയം ഉണ്ടായത്. അരുവി കരകവിഞ്ഞത്തോടെ മുപ്പത് എക്കർ - തീക്കോയ്‌ റോഡിൽ ചെള്ളയും, ചെറിയ പാറ കല്ലുകളും നിറഞ്ഞു ഗതാഗതവും തടസ്സപ്പെട്ടു.

അതേ സമയം, തീക്കോയിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നു വാര്‍ത്ത പരന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തി. ചെറിയ വെള്ളപ്പാച്ചിലാണ് ഉരുള്‍പൊട്ടലാണ് ഉണ്ടായതെന്നു പ്രചരിച്ചതിനു പിന്നില്‍. നാശനഷ്ടം എത്രയുണ്ടായതെന്ന് നാളെ രാവിലെയേ വ്യക്തമാകൂ.

Post a Comment

0 Comments