Latest News
Loading...

കനത്ത മഴയും വെള്ളപ്പൊക്കവും തീക്കോയിൽ വ്യാപക നാശനഷ്ടം

തീക്കോയി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം സംഭവിച്ചു.നിരവധി വീടുകളിൽ വെള്ളം കയറുകയും മുറ്റം ഇടിഞ്ഞ് വീടുകൾക്ക് നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തിലെ പ്രധാന റോഡായ വാഗമൺ റോഡിൽ എവറസ്റ്റ് ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിന്നു.മറ്റ് ഗ്രാമീണ റോഡുകളിലും പല ഭാഗത്തും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. 


.വഴികളെല്ലാം ജെ.സി.ബി ഉപയോഗിച്ച് തുറന്നുവരുകയാണ്. മീനച്ചിലാറിന് കുറുകെ എസ്റ്റേറ്റ് ഭാഗത്ത് അൻ പോതോളം കുടുംബങ്ങൾ ഉപയോഗിച്ചുവരുന്ന തൂക്കുപാലം കനത്ത വെള്ളത്തെ തുടർന്ന് തകർന്നു.തീക്കോയി പള്ളി വാതിൽ പാലത്തേൽ ഒരു മീറ്ററോളം വെള്ളം ഉയർന്നു.വീടുകൾക്കും കൃഷികൾക്കും വ്യാപകമായ നഷ്ടങ്ങളാണ് സംഭവിച്ചത്.ഭീഷണിയുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. 
.ടൂറിസ്റ്റ് കേന്ദ്രമായ മാർമല അരുവി റോഡിൽ പലഭാഗത്തും റോഡുകൾ തകർന്ന് ഒലിച്ചു പോയി.കലുങ്കുകളും,പാലങ്ങളും മണ്ണും കല്ലും വന്ന് അടഞ്ഞുപോയി.വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, പോലീസ് ,റെവന്യൂ,ഇലക്ട്രിസിറ്റി,ആരോഗ്യം എന്നീ ഡിപ്പാർട്ട്മെന്റ്കളിൽ നിന്നുള്ളവർ നേതൃത്വം നൽകിവരുന്നു. 

.ഗ്രാമപഞ്ചായത്തിൽ കാർഷികമേഖലയിലും പൊതുമരാമത്തു മേഖലയിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നും ദുരിതഅനുഭവിക്കുന്നവർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് പ്രസിഡൻറ് കെ.സി ജെയിംസ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു


Post a Comment

0 Comments