Latest News
Loading...

തണൽ ഫാർമസി തുല്യതയില്ലാത്ത ജനകീയ ബദലെന്ന് ആന്റോ ആന്റണി എംപി



കുറഞ്ഞ വിലയിൽ ഗുണമേൻമയേറിയ മരുന്നുകൾ വിതരണം ചെയ്യുന്ന തണൽ ഫാർമസി മരുന്ന് വിൽപന രംഗത്ത് തുല്യതയില്ലാത്ത ജനകീയ ബദലാകുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. തണൽഫാർമസി യുടെ പുതിയ ഔട്ട്ലെറ്റ് ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഫാർമസിയോട് ചേർന്ന് പ്രവർത്തനം ആരംഭിച്ച തണൽ മെഡിക്കൽ ഉപകരണ വിതരണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നഗരസഭ ആക്ടിംഗ് ചെയർമാൻ അഡ്വ വി.എം മുഹമ്മദ് ഇല്യാസ് നിർവ്വഹിച്ചു.


.ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു.നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഡോ.സഹല ഫിർദൗസ്, കൗൺസിലർ പി.എം അബ്ദുൽ ഖാദർ, എ.എം.എ ഖാദർ, വി.എച്ച് മജീദ്, ഡോ.മുഹമ്മദ് നസീർ,കെ.പി ഷെഫീഖ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സെക്രട്ടറി വി.എ നജീബ് സ്വാഗതവും ഹാരിസ് സ്വലാഹി നന്ദിയും പറഞ്ഞു.


.

Post a Comment

0 Comments