Latest News
Loading...

പ്രളയത്തില്‍ തകര്‍ന്ന് തീക്കോയി ഇല്ലിക്കുന്ന് തൂക്കുപാലം



തീക്കോയി ഇല്ലിക്കുന്ന് തൂക്ക് പാലം പ്രളയത്തില്‍ തകര്‍ന്നതോടെ ജനങ്ങള്‍ ദുരിതത്തിലായി. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ വലിയ മരം ഇടിച്ച് തൂക്കുപാലത്തിന്റെ നടുഭാഗം വളഞ്ഞ നിലയിലാതോടെ ഇതുവഴിയുള്ള സഞ്ചാരം അസാധ്യമയി. പാലത്തിന്റെ കമ്പികളും പലയിടങ്ങളിലും പൊട്ടിയിട്ടുണ്ട്.




തിക്കോയി തലനാട് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇല്ലിക്കുന്ന് തൂക്ക് പാലത്തിന് 100 വര്‍ഷത്തോളം പഴക്കമുണ്ട്. എസ്റ്റേറ്റ് വൈദിശികളുടെ പക്കലായിരുന്ന കാലത്ത് നിര്‍മ്മിച്ച തൂക്ക്പാലമിപ്പോള്‍ തിക്കോയി ഗ്രാമപഞ്ചായത്താണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. പ്രളയക്കെടുതിയില്‍ പാലം തകര്‍ന്നതോടെ തലനാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലുള്ള ജനങ്ങളാണ് ദുരിതത്തിലായത്.  ഈ മേഖലയിലെ അന്‍പതോളം കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഇല്ലിക്കുന്ന് തൂക്ക് പാലം. 



വിവിധ ആവശ്യക്കള്‍ക്കായി തലനാട് പഞ്ചായത്തോഫിസ്, ആശുപത്രി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി ആവശ്യമായ മറ്റിടങ്ങളിലേക്കും യാത്ര ചെയ്യണമെങ്കില്‍ മറുകരയുള്ളവര്‍ക്ക് പാലം കടന്ന് അടുക്കം റോഡിലെത്തണം. പാലം തകര്‍നതോടെ കിലോമീറ്ററുകള്‍ ചുറ്റി ചാമപ്പാറയിലെത്തേണ്ട സാഹചര്യമാണുള്ളത്.

തൂക്ക് പാലം മെയിന്റനന്‍സിനായി  ഗ്രാമ പഞ്ചായത്ത് പണം നീക്കിവച്ചിട്ടുണ്ടെന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് പറഞ്ഞു. പാലം തകര്‍ന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ പണം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. 

പാലം ഉറപ്പിച്ചിരിക്കുന്ന കരഭാഗത്തെ കോണ്‍ക്രീറ്റും വെള്ളപ്പൊക്കത്തത്തില്‍ തകര്‍ന്നു. വശങ്ങളിലെ കമ്പികളും പൊട്ടിയിട്ടുണ്ട്. അടിയന്തര പ്രാധാന്യം നല്‍കി പാലം പുനര്‍നിര്‍മ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


Post a Comment

0 Comments