Latest News
Loading...

എസ്ഡിപിഐ പങ്കെടുക്കും. യുഡിഎഫ് നാളെ തിരികെ അധികാരത്തിലേയ്ക്ക്



ഈരാറ്റുപേട്ട നഗരസഭയില്‍ നാളെ നടക്കുന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് എസ്ഡിപിഐ മുന്‍സിപ്പല്‍ നേതൃത്വം വ്യക്തമാക്കി. ഇതോടെ കോറം തികയുമെന്ന് ഉറപ്പായി. ഇതോടെ നഗരസഭാ അധ്യക്ഷയായിരുന്ന സുഹ്‌റ അബ്ദുല്‍ഖാദര്‍ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചെയര്‍പേഴ്‌സണാകും. 


.സിപിഎം പങ്കെടുക്കില്ലെന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ പിന്നീട് ഉയര്‍ന്നുവന്ന ചോദ്യം കോറം തികയുന്നത് സംബന്ധിച്ചായിരുന്നു. 50 ശതമാനം കൗണ്‍സിലര്‍മാരെത്തിയാലേ കോറം തികയൂ. യുഡിഎഫില്‍ 13 പേരാണുള്ളത്. എസ്ഡിപിഐ പഹ്‌കെടുക്കുന്നതോടെ കോറം സംബന്ധിച്ച ആശയക്കുഴപ്പം ഇല്ലാതാകും. 


.അതേസമയം, യുഡിഎഫ് അംഗം ചെയര്‍പേഴ്‌സണാകുന്നതിനോട് എസ്ഡിപിഐയുടെ എതിര്‍പ്പില്‍ മാറ്റമില്ല. അല്‍സന്ന പരിക്കുട്ടി ചെയര്‍പേഴ്‌സണായി മല്‍സരിക്കുന്നപക്ഷം പിന്തുണയ്ക്കുമെന്നും എസ്ഡിപിഐ വ്യക്തമാക്കി. 

Post a Comment

0 Comments