Latest News
Loading...

ദുരിതാശ്വാസ ക്യാമ്പുകളിലെത്തി നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു




മഴക്കെടുതിയില്‍ ദുരിതമുണ്ടായ സ്ഥലങ്ങളില്‍ എസ്.എന്‍.ഡി.പി. യോഗം വിമോചന സമിതി നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ആളുകള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു. നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് കെ.എം. സന്തോഷ്‌കുമാര്‍, ട്രഷറര്‍ ശ്രീകുമാര്‍ ശ്രീപാദം, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് മജേഷ് കാഞ്ഞിരപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി. ത്രിതല പഞ്ചായത്ത് നേതാക്കള്‍, സമിതി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 




.മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാപഞ്ചായത്ത് മെമ്പര്‍ പി.ആര്‍. അനുപമ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി. അനില്‍കുമാര്‍,  പഞ്ചായത്ത് പ്രസിഡന്റ് സജിമോന്‍, സി.പി.എ. ലോക്കല്‍ സെക്രട്ടറി റജീനാ റഫീക്ക്, ദിലീഷ് ദിവാകരന്‍, കേരള കോഗ്രസ് മണ്ഡലം പ്രസിഡന്റ് ചാര്‍ലി കോശി, പഞ്ചായത്തുമെമ്പര്‍മാര്‍, ആയിഷാ ഉസ്മാന്‍, ആന്‍സി അഗസ്റ്റിന്‍, രജനി സുധീര്‍, മായാ ജയേഷ്, രജനി സലിന്‍, സി.ഡി.എസ്. മെമ്പര്‍ ഷിജി സുനില്‍, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ ശ്യാമള ജെയിംസ്, ദീപു കൊടുങ്ങ, കാഞ്ഞിരപ്പള്ളി പഞ്ചായത്തുമെമ്പര്‍മാരായ സിന്ധു, സോമന്‍, ശ്യാമള ഗംഗാധരന്‍, റവന്യൂ പഞ്ചായത്ത് ഉദ്യോഗസ്ഥരും  സമിതി അംഗങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി. സമിതി നേതാക്കളായ സംസ്ഥാന സെക്രട്ടറി പ്രദീപ് കോട്ടയം, സാബു ചിറക്കടവ്, മനോജ് ഈരാറ്റുപേട്ട, റ്റി.കെ. ബാലകൃഷ്ണന്‍, സന്തോഷ് ഈരാറ്റുപേട്ട, സുരേഷ് വയല, നിര്‍മ്മല മോഹന്‍, സജീവ് കുറിഞ്ഞി, മധു വയല, ജയേഷ് മണര്‍കാട്, ആഷിക് പ്രദീപ് എിവരും ഒപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments